ജലസംരക്ഷണ മേഖലയിൽ പുത്തൻ ചുവടുവെപ്പുമായി രാമനാട്ടുകര നഗരസഭ

0
232
Ramanatukara Municipal Corporation has taken a new step in the field of water conservation
Google search engine

നവകേരളം കർമ്മ പദ്ധതി 2 ലേ ഹരിത കേരള മിഷന്റെയും സിഡബ്ല്യുആർഡിഎമ്മിന്റെയും നേതൃത്വത്തിൽ നടക്കുന്ന ജല ബജറ്റ് തയ്യാറാക്കൽ പ്രവർത്തനം ഏറ്റെടുത്ത് ജലസംരക്ഷണമേഖലയിൽ ഒരു പുത്തൻ ചുവടുവെപ്പ് തീർത്ത് രാമനാട്ടുകര നഗരസഭ.

ജലദൗർലഭ്യം നേരിടുന്ന രാമനാട്ടുകരയ്ക്ക് ജല ആവശ്യങ്ങളെ നിറവേറ്റുന്നതിനുള്ള ഒരു സുസ്ഥിര ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് ജല സമ്പത്തിൽ പര്യാപ്തത നേടുകയാണ് ഈ ജല ബജറ്റ് കൊണ്ട് ലക്ഷ്യം വെക്കുന്നത് എന്ന് നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ സുരേഷ് നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ജല ബജറ്റ് ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

കൗൺസിലർമാർ കൃഷിവകുപ്പ് മൃഗസംരക്ഷണ വകുപ്പ്, വ്യവസായ വകുപ്പ്, വാട്ടർ അതോറിറ്റി എന്നിവയെ ഹരിത കേരളം മിഷൻ നേതൃത്വത്തിൽ സംയോജിപ്പിച്ചു വിവരശേഖരണം നടത്തി സിഡബ്ല്യുആർഡിഎം തയ്യാറാക്കിയ എക്സൽ ഷീറ്റ് തയ്യാറാക്കി ജല ലഭ്യതയും ജല വിനിയോഗവും തമ്മിലുള്ള അന്തരം കണക്കാക്കി ജലസഭ ചേർന്ന് റിപ്പോർട്ട് തയ്യാറാക്കുകയാണ് ആദ്യഘട്ട പ്രവർത്തനം. തുടർന്ന് തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.

പി ടി നദീറ ( വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ) അധ്യക്ഷതവഹിച്ചു. വി പ്രജിത്ത് (സയന്റിസ്റ്റ് , സി.ഡബ്ല്യൂ.ആർ.ഡി.എം കുന്ദമംഗലം) ജല ബജറ്റ് അവതരണം അവതരണം നടത്തി. പി പ്രിയ (റിസോഴ്സ് പേഴ്സൺ, ഹരിതകേരള മിഷൻ, നവകേരളം കർമപദ്ധതി 2) രീതിശാസ്ത്രം വിശദീകരിച്ചു. എ ഷീജിത്ത് (അസി.എക്സി. എൻജിനീയർ, മൈനർ ഇറിഗേഷൻ, കോഴിക്കോട്), ശ്രീജിത്ത് (മുനിസിപ്പൽ സെക്രട്ടറി), വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ എം യമുന, വി എം പുഷ്പ, പി കെ അബ്ദുല്ലത്തീഫ്, വാർഡ് കൗൺസിലർ കെ ജയ്സൽ,
ആസൂത്രണ സമിതി ഉപാധ്യക്ഷൻ മുഹമ്മദലി കല്ലട, ഷജിൽ കുമാർ (ഹെൽത്ത് സൂപ്പർവൈസർ ) തുടങ്ങിയവർ സംസാരിച്ചു.

കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, ആസൂത്രണ കമ്മിറ്റി അംഗങ്ങൾ, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.

Google search engine