അപൂർവ്വയിനം മാൻ ഇന്ത്യയിൽ: ചിത്രം പങ്കുവെച്ച്‌ വനം വകുപ്പ്

പ്രായപൂർത്തിയായ ഒരു പെൺമാനിനൊപ്പം ആൽബിനോ മാൻ വന്യജീവി സങ്കേതത്തിലൂടെ നീങ്ങുന്നത് കാണാം

0
600
Google search engine

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥർ വിവിധ സസ്യജന്തുജാലങ്ങളെ കുറിച്ച്‌ ജനങ്ങളെ ബോധാവാന്മാരാക്കുന്നത് പതിവാണ്. ഇപ്പോഴിതാ വനം വകുപ്പ് ഉദ്യോഗസ്ഥനായ ആകാശ് ദീപ് ബദവാൻ അപൂർവയിനങ്ങളിൽപ്പെട്ട ആൽബിനോ മാനിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ചിത്രം സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചതോടെ ആളുകൾ കൂടുതൽ കൗതുകത്തിലാവുകയായിരുന്നു. ഉത്തർപ്രദേശിലെ കതർനിയ ഘട്ട് വന്യജീവി സങ്കേതത്തിൽ നിന്നാണ് മാനിനെ കാണുന്നത്.

വനംവകുപ്പ് ഉദ്യോഗസ്ഥൻ പങ്കുവെച്ച ചിത്രത്തിൽ പ്രായപൂർത്തിയായ ഒരു പെൺമാനിനൊപ്പം ആൽബിനോ മാൻ വന്യജീവി സങ്കേതത്തിലൂടെ നീങ്ങുന്നത് കാണാം. ചിത്രം വൈറലായതോടെ നിരവധി ഉപയോക്താക്കളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. നിരവധി പേരാണ് മാനിന്റെ സുരക്ഷയെ കുറിച്ച്‌ ആശങ്ക പ്രകടിപ്പിച്ചത്.

ആൽബിനോ മൃഗങ്ങൾക്ക് പിഗ്മെന്റേഷൻ ഭാഗികമായോ പൂർണ്ണമായോ നഷ്ടപ്പെടും. സസ്തിനികളിൽ ശരീരത്തിന്റെ മെലാനിൻ ഉൽപാദനത്തെ തടസപ്പെടുത്തുന്ന ഒന്നോ അതില
ധികമോ മ്യൂട്ടേറ്റഡ് ജീനുകൾ രണ്ട് മാതാപിതാക്കളിൽ നിന്നും ഒരു വ്യക്തിക്ക് പാരമ്ബര്യമായി ലഭിക്കുമ്ബോഴാണ് ആൽബനിസം സംഭവിക്കുന്നതെന്ന് നാഷണൽ ജിയോഗ്രാഫികിൽ പറയുന്നു.

കാഴ്ചശക്തി കുറവായതിനാൽ ആൽബിനോ വന്യജീവികൾക്ക് പ്രകൃതിയിൽ നിരവധി തടസ്സങ്ങൾ നേരിടേണ്ടി വരും. എന്നാൽ ഇത് ഭക്ഷണത്തിന് വേട്ടയാടുമ്ബോഴും അപകടത്തിൽ നിന്നും രക്ഷപ്പെടുന്നതിനും പ്രതികൂലമായി ബാധിക്കാറുണ്ട്.

Google search engine