രാമനാട്ടുകര വൈറ്റ്സിൽക്ക്സിൽ വൻ തീപിടുത്തം

കനത്ത മഴയായിരുന്നിട്ടും ഉടമകൾ സംഭവ സ്ഥലത്തെത്തും മുൻപ് തന്നെ രാമനാട്ടുകരയിലെ ഓട്ടോ തൊഴിലാളികളും ചുമട്ട് തൊഴിലാളികളും സംയുക്തമായി രക്ഷാപ്രവർത്തനം തുടങ്ങുകയും ചെയ്തു

0
1403
ramanattukara_new_white_silks
Google search engine

രാമനാട്ടുകര: തുണിക്കടയിൽ തീപിടുത്തം. രാമനാട്ടുകര വീനസ് കോർണറിൽ പ്രവർത്തിക്കുന്ന വൈറ്റ്സിൽക്ക്സ് എന്ന തുണിക്കടയിലാണ് ഇന്ന് രാവിലെ തീപ്പിടുത്തം നടന്നത്, നാലോളം ഫയർ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്റീരിയർ നിർമാണത്തിലെ പാളിച്ച മൂലം വന്ന ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് ഞായറാഴ്ച്ച തുണിക്കടക്ക് അവധി ദിവസമയത് കൊണ്ടാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്, തൊട്ടടുത്ത ഫ്രൂട്ട്സ് കടയിലെ ജോലിക്കാരൻ കട തുറന്ന് അൽപ സമയം കഴിഞ്ഞപ്പോൾ തുണിക്കടയ്ക്കുള്ളിൽ നിന്നും കറുത്ത പുക ശക്തമായി വരുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഉടൻ മുകളിലുണ്ടായിരുന്ന ജീവനക്കാരെയും കടയുടമയെയും വിവരമറിയിക്കുകയും ചെയ്തു, കടയ്ക്കുള്ളിൽ പാചകത്തിനുപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ ജീവനക്കാർ ഉടൻ പുറത്തേക്കെറിയുകയും ചെയ്തു, കനത്ത മഴയായിരുന്നിട്ടും ഉടമകൾ സംഭവ സ്ഥലത്തെത്തും മുൻപ് തന്നെ രാമനാട്ടുകരയിലെ ഓട്ടോ തൊഴിലാളികളും ചുമട്ട് തൊഴിലാളികളും സംയുക്തമായി കടയുടെ ഷട്ടർ തകർത്ത് തീയണക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തിരുന്നു , മീഞ്ചന്തയിൽ നിന്നും നാലോളം ഫയർ ഫോഴ്‌സ് യൂണിറ്റ് വന്നാണ് രക്ഷപ്രവർത്തനം വേഗത്തിലാക്കിയത്.

ഞായറാഴ്ച കട അവധിയായത് കൊണ്ടാണ് ആളപായമില്ലാതെ വലിയൊരപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. തീപിടുത്തത്തിൽ കടയുടെ ഗ്രൗണ്ട് ഫ്ലോർ പൂർണ്ണമായും ഫസ്റ്റ് ഫ്ലോർ ഭാഗികമായും കത്തി നശിച്ചു. രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് രാമനാട്ടുകര ഡിവിഷൻ കൗൺസിലറും മരാമത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പികെ അബ്‌ദുൾ ലത്തീഫ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

രാമനാട്ടുകര മുനിസിപ്പാലിറ്റി ​ഇരുപതാം ​വാർഡിൽ മുഹമ്മദ്‌ കുട്ടി, മുസ്തഫ തുടങ്ങിയവരുടെ ഉടമസ്ഥതയി​ലാണ് ​വൈറ്റ് സിൽക്‌സ് പ്രവർത്തിക്കുന്നത്, തീപിടുത്തത്തിൽ ഒന്നരക്കോടിയുടെ നഷ്ടമുണ്ടായതായി കടയുടമകൾ പറഞ്ഞു. മീഞ്ചന്തയിൽ നിന്നും സ്റ്റേഷൻ ഓഫീസർ​ റോബി വർഗീസിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ​ഡബ്ല്യു.യു സനൽ​ , ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ്‌ ആസിദ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ​ വി.പി ​ രാഗിൻ, എം.​മുഹമ്മദ്‌ സാനിജ്.​ ടി.​അബ്ദുൾ കരീം, എ.ലിജു, സി.പി .​ബിനീഷ്.​ ,​വി.കെ ​ അനൂപ്​, പി.എം ​സജിത്ത് കുമാർ​, കെ.പി ​സന്ദീപ് ദാസ്​, കെ.​മനുപ്രസാദ്.​ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ നന്ദകുമാർ​, ഒ.കെ ​പ്രജിത്ത്​, കെ.കെ.​ബൈജുരാജ്​, പി .അഖിൽ.​ ഹോം ഗാർഡുമാരായ സന്തോഷ്‌ കുമാർ,​വിശ്വംഭരൻ ​എന്നിവരായിരുന്നു​ സംഘത്തിലുണ്ടായിരുന്നത്

Read more: രാമനാട്ടുകര വൈറ്റ്സിൽക്ക്സിൽ വൻ തീപിടുത്തം

https://www.instagram.com/reel/CtV0AAHsynS/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

Google search engine