KVVES രാമനാട്ടുകര യൂനിറ്റ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

0
372
KVVES Ramanattukara Unit distributed the Education Awards
Google search engine

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂനിറ്റ് ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ പി രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി എം അജ്മൽ അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി കെ ബീരാൻ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലിം രാമനാട്ടുകര, കെ കെ ശിവദാസ്, അസ്ലം പാണ്ടിക ശാല, കെ കെ വിനോദ് കുമാർ, പി പി എ നാസർ, ടീ മമ്മദ് കോയ, സി ദേവൻ, സിപി അജയകുമാർ, പി പി ബഷീർ, ഹബീബ് റഹ്മാൻ അൽഫ,സംഷീർ പള്ളിക്കര സംസാരിച്ചു.

Google search engine