ചേലേമ്പ്രയിൽ ലഹരിക്കെതിരെ യുവജന – വിദ്യാർത്ഥി കൺവെൻഷൻ നടത്തി

0
224
Google search engine

ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിമുക്തി ലഹരിമുക്ത ഗ്രാമം പദ്ധതി പ്രകാരം നടത്തിയ യുവജന- വിദ്യാർഥി കൺവെൻഷന്റെ ഉദ്ഘാടനം പ്രസിഡണ്ട് എ. പി. ജമീല ടീച്ചർ നിർവഹിച്ചു.
പഞ്ചായത്തിലെ വിവിധ യുവജന വിദ്യാർത്ഥി സംഘടന പ്രതിനിധികൾ, സ്കൂളുകളിലെ എൻഎസ്എസ്, എൻസിസി, എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയ യൂണിറ്റു ലീഡർമാരും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. ലഹരി വിപത്തിനെതിരെ കൂട്ടായ പ്രവർത്തനങ്ങൾക്ക് കൺവെൻഷൻ രൂപം നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. പി. ദേവദാസ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ കെ. പി ഹഫ്സത്ത് ബീവി, ഇഖ്ബാൽ പൈങ്ങോട്ടൂർ,ടി.പി.സമീറ ടീച്ചർ, മെമ്പർമാരായ എം പ്രതീഷ്,സുജിത ഷിബു എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ പി ബിജു, തേഞ്ഞിപ്പലം സി പി ഓ മുനീർ, ശ്വേതാ അരവിന്ദ്,ബൈജീവ് എളേടത്ത്, വിനു രാകേഷ്, കെ സഹദ്, ആദിൽ, കെ. സാനിദ് എന്നിവർ പ്രസംഗിച്ചു.

Google search engine