ഇച്ഛാശക്തിയും ആത്മധൈര്യവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധികളേയും അതിജീവിക്കാനാകുമെന്ന് ഗോപിനാഥ് മുതുകാട്

ന​ഗരസഭ ആവിഷ്ക്കരിച്ച ന്യൂതന വിദ്യാഭ്യാസ പദ്ധതിയായ സ്റ്റെപ്സിന്റെ പ്രഖ്യാപനവും നിർവഹിച്ചു

0
361
gopinath_muthukad_ramanattuykara
Google search engine

ഇച്ഛാശക്തിയും ആത്മധൈര്യവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധികളേയും അതിജീവിക്കാനാകുമെന്ന് പ്രശസ്ത മജീഷ്യനും മോട്ടിവേഷൻ സ്പീക്കറും യൂനിസെഫ് സെലിബ്രിറ്റി അഡ്വക്കേറ്റുമായ ഗോപിനാഥ് മുതുകാട്. വിജയത്തിന് കുറുക്കുവഴികൾ ഒന്നും തന്നെയില്ലെന്ന് അദ്ദേഹം വിദ്യാർഥികളേയും രക്ഷിതാക്കളേയും ഓർമിപ്പിച്ചു. മലബാർ അവന്യു ഓഡിറ്റോറിയത്തിൽ നടന്ന രാമനാട്ടുകര നഗരസഭയുടെ അർപ്പിതം 2023 പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. വിവിധ പരിപാടികൾ കോർത്തിണക്കിയുള്ള
രാമനാട്ടുകര ന​ഗരസഭയുടെ അർപ്പിതം 2023 രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്തു. ന​ഗരസഭ ആവിഷ്ക്കരിച്ച ന്യൂതന വിദ്യാഭ്യാസ പദ്ധതിയായ സ്റ്റെപ്സിന്റെ പ്രഖ്യാപനവും നിർവഹിച്ചു. രാമനാട്ടുകര നഗരസഭ വൈസ് ചെയർമാൻ കെ സുരേഷ് അധ്യക്ഷത വഹിച്ചു. രാമനാട്ടുകര നഗരസഭാ സെക്രട്ടറി പി ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തി. ഫറോക്ക് നഗരസഭ ചെയർമാൻ എൻ സി അബ്ദുർറസാഖ് ഉപഹാരസമർപ്പണം നടത്തി.

വിദ്യാഭ്യാസ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സഫ റഫീഖ്, ബിസി അബ്ദുൽ ഖാദർ മാസ്റ്റർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ടി നദീറ, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ വി എം പുഷ്പ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എം യമുന, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കെ അബ്ദുല്ലത്തീഫ്, എഇഒ കുഞ്ഞിമൊയ്തീൻകുട്ടി, ബിപിസി പ്രമോദ്, ഐസിടിഎസ് സൂപ്പർവൈസർ ഷൈനി, സിഡിഎസ് ചെയർപേഴ്സൺ ഷാജിലത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കല്ലട മുഹമ്മദലി, എൻ സി ഹംസക്കോയ (ഐയുഎംഎൽ), മൻസൂർ രാമനാട്ടുകര (ഐഎൻഎസി), വാഴയിൽ ബാലകൃഷ്ണൻ (സിപിഎം), വി എം സലീം (സിപിഐ), കെ സുനിൽബാബു (ബിജെപി), അജ്മൽ (വ്യാപാരി വ്യവസായി ഏകോപന സമിതി) മോഹൻദാസ് (വ്യാപാരി വ്യവസായി സമിതി) രവീന്ദ്രനാഥ് (ആർഎഇഎസ്), ഹസീന ടീച്ചർ (കോടമ്പുഴ ജിഎംഎൽപി സ്കൂൾ പ്രധാനധ്യാപിക സംസാരിച്ചു.

പരിപാടിയോടനുബന്ധിച്ച് ന​ഗരസഭാ പരിധിയിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളേയും ഈ വർഷം എംബിബിഎസ് ബിരുദം നേടിവരേയും ആദരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.

Google search engine