രാമനാട്ടുകര നഗരസഭയുടെ “അർപ്പിതം 2023 മുതുകാടിനൊപ്പം” പരിപാടി നാളെ നടക്കും

മലബാർ അവന്യൂ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്.

0
402
Google search engine

രാമനാട്ടുകര നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന അർപ്പിതം 2023 മുതുകാടിനൊപ്പം എന്ന പരിപാടി നാളെ രാവിലെ 10ന് നടക്കും, മലബാർ അവന്യൂ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്. രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ വിവിധ സ്കൂളുകളിൽ നിന്നായി എസ്.സി, പഠനപിന്നോക്കാവസ്ഥ, സാമ്പത്തിക പിന്നോക്കം, ഭിന്നശേഷി, ജനറൽ (പഠനത്തിൽ മുന്നിട്ട് നില്ക്കുന്നവർ) ഇവരെയെല്ലാം പരിഗണിച്ച് കൊണ്ടാണ് പരിപാടിയിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

കൂടാതെ അധ്യാപക വിദ്യാർത്ഥി, രക്ഷകർതൃ പ്രതിനിധികൾ എന്നിവരും ഗോപിനാഥ് മുതുകാടിനോട് സംവദിക്കും. സാമൂഹിക പ്രശ്നം, മോട്ടിവേഷൻ, ഭിന്നശേഷി മേഖല, കരിയർ, അനുഭവങ്ങൾ, കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം, കുട്ടികൾക്കെതിരെയുള്ള അതിക്രമം, നവമാധ്യമങ്ങളും കുട്ടികളും, സ്നേഹം /സഹാനുഭൂതി /ദയ /അനുതാപം തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയായിരിക്കും പരിപാടി.

Google search engine