രാമനാട്ടുകര ചിറക്കാംകുളത്തിൽ പെയിന്റിങ് തൊഴിലാളി മുങ്ങിമരിച്ചു

0
373
Google search engine

പെയിന്റിങ് തൊഴിലാളി കുളത്തിൽ മുങ്ങിമരിച്ചു. രാമനാട്ടുകര ചിറക്കാംകുളത്തിലെ പായലിൽക്കുടുങ്ങി കോഴിക്കോട് കോട്ടൂളി വലിയവയലിൽ സുനിൽ (50) ആണ് മരിച്ചത്. കുളത്തിന് സമീപത്തെ വീട്ടിൽ പെയിന്റിങ്‌ ജോലിക്ക് എത്തിയതാണ് സുനിൽ. ജോലികഴിഞ്ഞ് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

മീഞ്ചന്ത അഗ്നിരക്ഷാനിലയം അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി സുനിലിന്റെ നേതൃത്വത്തിൽവന്ന സ്കൂബാസംഘം ഗ്രേഡ് എ.എസ്.ടി.ഒ. ഇ. ശിഹാബുദ്ദീൻ കുളത്തിലിറങ്ങിയാണ് പുറത്തെടുത്തത്. ഫയർ റെസ്കൂ ഓഫീസർമാരായ കെ.കെ. ബൈജുരാജ്, ജിൻസ് ജോർജ്, ഡബ്ല്യു.എസ്. അനിൽ എന്നിവർ ചേർന്ന് സി.പി.ആർ. നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ല.അച്ഛൻ: രാമൻ.

Google search engine