ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം എം കെ രാഘവൻ നിർവഹിച്ചു

0
261
Google search engine

കേന്ദ്രസർക്കാറിന്റെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാൻഡ് ഉപയോഗിച്ച് രാമനാട്ടുകര നഗരസഭ ഫാറൂഖ് കോളേജ് പരിസരത്തെ മേലേവാരം സാംസ്കാരിക നിലയത്തിൽ അർബൺ ജനകീയ ആരോഗ്യ കേന്ദ്രം തുറന്നു. കോഴിക്കോട് എം.പി എം കെ രാഘവൻ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭയ്ക്ക് ലഭിച്ച രണ്ട് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെതാണ് ഉദ്ഘാടനം ചെയ്തത് രണ്ടാമത്തേത് കോടമ്പുഴ മേഖലയിലേക്കാണ്,

ആരോഗ്യവർധക സേവനങ്ങൾ, ഭക്ഷണശീലം വ്യായാമം മുതലായവ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ വാർഷിക ആരോഗ്യ പരിശോധനയിലൂടെ രോഗങ്ങൾ നേരത്തെ അറിയാനുള്ള രോഗം നിർണയം അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമ പ്രവർത്തനങ്ങൾ രോഗ ചികിത്സ സൗകര്യവും, ദേശീയ സംസ്ഥാന ആരോഗ്യ പദ്ധതികൾ, മുതലായ പ്രവർത്തനങ്ങൾ ഈ സെന്ററുകളിൽ നിന്നും പ്രദേശത്തുകാർക്ക് ലഭ്യമാകുന്നതാണ്.


ഈ സെന്ററികളിൽ ഒരു മെഡിക്കൽ ഓഫീസർ സ്റ്റാഫ് നേഴ്സ് മൾട്ടിപർപ്പസ് വർക്കർ ക്ലീനിങ് സ്റ്റാഫ് ഫാർമസിസ്റ്റ് എന്നിവരുടെ സേവനങ്ങൾ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് ഏഴുമണി വരെ ലഭ്യമാകുന്നരീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇത്തരം സെന്ററുകളിൽ ഭാവിയിൽ ലൈനക്കോളജിസ്റ്റ് ജനറൽ മെഡിസിൻ ഓർത്തോ മുതലായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ലഭിക്കുന്ന രീതിയിൽ ഘട്ടം ഘട്ടമായി ആരംഭിക്കുന്നവരാണ് ആരംഭിക്കുവാൻ ആണ് നഗരസഭ ലക്ഷ്യം ഇടുന്നത്. നമ്മുടെ നഗരസഭയിൽ പുറമേ ഇപ്പോൾ അനുവദിക്കപ്പെട്ട രണ്ട് സെന്ററുകൾക്ക് പുറമെ നമ്മുടെ തൊട്ടടുത്ത പ്രദേശം ആയ ചുള്ളിപ്പറമ്പിൽ പ്രവർത്തിച്ചുവരുന്ന സബ് സെന്ററിലേക്ക് ഡോക്ടർമാരുടെ സേവനം ലഭിക്കേണ്ടതുണ്ട് അതിനൊരു വേണ്ട പ്രവർത്തനങ്ങൾ നഗരസഭ നടത്തിക്കൊണ്ടിരിക്കുകയാണ് അതുകൂടി പ്രാബല്യത്തിൽ വന്നു കഴിഞ്ഞാൽ നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് മുഴുവൻ സമയം ആരോഗ്യ സേവനങ്ങൾ ലഭ്യമാകും.

നഗരസഭാ ചെയർപേഴ്‌സൻ ബുഷ്റ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ സുരേഷ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ എം യമുന സംസാരിച്ചു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here