പോസ്റ്റർ പ്രദർശനവും ബോധവത്കരണവും നടത്തി

0
89
Google search engine

രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്‌കൂളിൽ സീഡ് ക്ലബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ലോക പ്രകൃതി സംരക്ഷണദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ പ്രദർശനവും ബോധവത്കരണവും നടത്തി.
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള ചിത്ര പ്രദർശനം, ബോധവത്കരണ ചാർട്ട് പ്രദർശനം തുടങ്ങിയവ നടത്തി. മുപ്പതോളം ഔഷധ സസ്യങ്ങൾ, ദശപുഷ്പങ്ങൾ എന്നിവയെ അടുത്തറിയാനും പ്രത്യേകതകളെക്കുറിച്ചു മനസ്സിലാക്കാനും ബോധവത്കരണവും പോസ്റ്റർ രചന മത്സരവും നടന്നു.

പിടിഎ പ്രസിഡൻ്റ് എ അനിൽകുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജി ശുഭ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ അനുശ്രീ, ജിനിഷ സംസാരിച്ചു .

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here