ഫാറൂഖ് കോളേജ് റോഡിൽ ചീക്കോട് കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു.

0
283
Google search engine

രാമനാട്ടുകര ഫാറൂഖ് കോളേജ് റോഡിൽ ചീക്കോട് കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു. ഫാറൂഖ് കോളേജ് റോഡിലെ എ-വൺ ഓഫ്സെറ്റിന് സമീപമാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത്, കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്താണ് കഴിഞ്ഞ ദിവസം കുടിവെള്ള പൈപ്പ് പൊട്ടി റോഡിലൂടെ ഒഴുകിപ്പോകുന്നത്.

കുടിവെള്ളം റോഡിലൂടെ കുത്തിയൊഴുകിയതോടെ റോഡില്‍ ഗര്‍ത്തങ്ങളും രൂപപ്പെട്ടുകഴിഞ്ഞു. അധികൃതരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയുമെടുത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Google search engine