ഫൊസ്റ്റാൾജിയ 2023 ഗ്ലോബൽ അലുംനി മീറ്റ്പ്രൗഡ ഗംഭീരമായി

0
90
Google search engine

ഫാറൂഖ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ‘ഭാഗമായി ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ ( ഫോസ) സംഘടിപ്പിച്ച ഗ്ലോബൽ മെഗാ റീയൂണിയൻ ( ഫൊസ്റ്റാൾജിയ – 23) വേറിട്ട അനുഭവമായി. പതിനാലു രാജ്യങ്ങളിൽ നിന്നു എത്തിച്ചേർന്ന അയ്യായിരത്തിലേറെ പേരാണ് സംഗമത്തിൽ പങ്കെടുത്തത്.

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവത്തെ ഗ്ലോബൽ അലുമ്‌നി മീറ്റ് നടന്നത്. കഴിഞ്ഞ 75 വർഷത്തിനിടയിൽ ഫാറൂഖ് കോളേജിൽ പഠിച്ച് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖ പൂർവ വിദ്യാർഥികൾ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ.കെ അയിഷ സ്വപ്ന, ഫറോക്ക് കോളേജ് പൂർവ വിദ്യാർഥിയും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, എം.പി. അബ്ദുസ്സമദ് സമദാനി എം.പി, പി.ടി.എ റഹീം എം.എൽ.എ, യു.എ. ലത്തീഫ് എം.എൽ.എ, മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, എഴുത്തുകാരൻ പി.കെ പാറക്കടവ്, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കാദർ മാങ്ങാട്, എസ്.എൻ.ജി ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. മുബാറക് പാഷ, കെ.കെ അഷ്‌റഫ് ഐ.ആർ.എസ്., ഒളിമ്പ്യൻ ദിജു വി, പ്രശസ്ത ഫുട്‌ബോൾ താരം സുശാന്ത് മാത്യു, അമീർ പിച്ചൻ, ഡോ. ഇന്ദു മേനോൻ, കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ പി.കെ.അഹമ്മദ്, കെ.വി.കുഞ്ഞമ്മദ് കോയ, സി.പി.കുഞ്ഞിമുഹമ്മദ്, ഡോ.അലി ഫൈസൽ, എൻ.കെ.മുഹമ്മദ് അലി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് ഡിപ്പാർട്ട്‌മെന്റു തല ഒത്തു ചേരലുകൾ നടന്നു. ഉച്ചയ്ക്ക് ശേഷം കായിക മത്സരങ്ങളും സാംസ്കാരിക ഘോഷയാത്രയും നടന്നു. അനുപ് ശങ്കറിന്റെ നേതൃത്വത്തിൽ നടന്ന സംഗീത കച്ചേരിയോടെ പരിപാടികൾ സമാപിച്ചു.

Google search engine