കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതി മഹാ ധർണ്ണ സംഘടിപ്പിക്കും

0
93
The Trade Union Joint Committee will organize a Maha Dharna against the central government's anti-people and anti-labour policies
Google search engine

കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് ഒമ്പതിന്
കോഴിക്കോട് നടക്കുന്ന ട്രേഡ് യൂണിയൻ സംയുക്ത സമിതി സംഘടിപ്പിക്കുന്ന ‘ മഹാ ധർണ്ണ ‘ വൻ വിജയമാക്കാൻ ഫറോക്കിൽ ചേർന്ന ട്രേഡ് യൂണിയൻ സംയുക്ത സമിതി മുൻസിപ്പൽ കൺവൻഷൻ തീരുമാനിച്ചു.ബി.എം. എസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും സംയുക്ത സമിതിയുടെ കൺവൻഷൻ സി. ഐ.ടി.യു അഖിലേന്ത്യാ കൗൺസിൽ അംഗം ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

എൻ പ്രശാന്ത് കുമാർ സ്വാഗതം പറഞ്ഞു.കെ മുഹമ്മദ് കോയ അധ്യക്ഷനായി. ഒ ഭക്തവത്സലൻ, സിദ്ധീഖ് വൈദ്യരങ്ങാടി. കെ ബാലൻ, രാജൻ, സി ഷിജു സംസാരിച്ചു. ആഗസ്ത് നാലിന് മഹാ ധർണ്ണയുടെ സന്ദേശ വാഹന ജാഥക്ക് ഫറോക്കിൽ വൻ സ്വീകണമൊരുക്കാനും കോഴിക്കോട് വെച്ച് നടക്കുന്ന മഹാ ധർണ്ണയിൽ പരമാവധി തൊഴിലാളികളെ എത്തിക്കാനും തീരുമാനിച്ചു. പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എൻ പ്രശാന്ത് കുമാർ (ചെയർമാൻ)കെ. സി ശ്രീധരൻ ( ജനറൽ കൺവീനർ) കെ ഖാസി ഖാൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Google search engine