ജങ്കാർ സർവ്വീസ് സർക്കാർ നിയന്ത്രണത്തിലാക്കമെന്ന്; ബേപ്പൂർ കൂട്ടായ്മ

0
98
Jangar service will be under government control; Baypur Association
Google search engine

ചാലിയം – ബേപ്പൂർ ജങ്കാർ സർവീസ് നടത്തിപ്പ് സർക്കാർ നിയന്ത്രണത്തിലാക്കമെന്ന് ബേപ്പൂർ കൂട്ടായ്മ ആവശ്യപ്പെട്ടു. ദുർബലമായ സുരക്ഷാ സംവിധാനങ്ങളോടെ നടത്തിയിരുന്ന നിലവിലെ സർവീസാണ് തുറമുഖ വകുപ്പ് ഇടപെട്ട് നിർത്തിവെച്ചിരിക്കുന്നത്.
ചാലിയത്തെയും ബേപ്പൂരിനെയും ബന്ധിപ്പിക്കുന്ന ജങ്കാർ സർവീസിനെ ആശ്രയിച്ചിരുന്ന യാത്രക്കാർ ഇപ്പോൾ കിലോമീറ്റർ താണ്ടി യാത്ര ചെയ്യേണ്ട ഗതികേടിലാണ്. നിലവിൽ നടത്തിയിരുന്നത്. കടലുണ്ടി പഞ്ചായത്താണ് ജങ്കാർ സർവീസ് നടത്തുന്നത് സർവീസ് നിലച്ചിട്ടും പകരം സംവിധാനം ഏർപ്പെടുത്തി യാത്ര ദുരിതം പരിഹരിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. നൂറുകണക്കിന് പേരാണ് ദിവസവും ജങ്കാറിനെ ആശ്രയിച്ചിരുന്നത്.ഉടനെ തന്നെ ജങ്കാർ പരിപൂർണ്ണമായും സർക്കാർ ഏറ്റെടുത്ത് സർവ്വീസ് പുനസ്ഥാപിക്കണമെന്ന് ബേപ്പൂർ കൂട്ടായ്മയുടെ സെക്രട്ടറിയേറ്റ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പി വി അബ്ദുല്ലത്തീഫ് അധ്യക്ഷനായി. നിസാർ പുത്തലത്ത്,ടി.പി റസാഖ്, സിദ്ദീഖ് വൈദ്യരങ്ങാടി, മുക്കിൽ മജീദ്, എം മുജീബ്, വി.കെ സിദ്ദീഖ് സംസാരിച്ചു

Google search engine