ഫാറൂഖ് കോളജ് ഫൊസ്റ്റാൾജിയ2023 ഭാഗമായി മിനി മാരത്തൺ നടത്തി

0
105
Google search engine

ഫാറൂഖ് കോളജ് പൂർവ വിദ്യാർഥി സംഘടന (ഫോസ) ജൂലൈ16 ഞായറാഴ്ച്ച നടത്തുന്ന ഫൊസ്റ്റാൾജിയയുടെ ഭാഗമായി ഫോസ നെയ്ബേഴ്സ് ചാപ്റ്റർ മിനി മാരത്തൺ നടത്തി, ഫോസ് പ്രസിഡന്റ് കെ.കുഞ്ഞലവി ഫ്ലാഗ് ഓഫ് ചെയ്തു. വിദേശികൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽ നബീൽ ഷാഹി(താമരശ്ശേരി), എലീജ(കെനിയ), മുഹമ്മദ് നബീൽ (എടവണ്ണപ്പാറ) എന്നിവർ ജേതാക്കളായി. കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം.ആയിഷ സ്വപ്ന സമ്മാന ദാനം നിർവഹിച്ചു.


ഫോസ സെക്രട്ടറി പ്രഫ. പി .പി.യൂസുഫ് അലി, നെയ്ബേഴ്സ് ചാപ്റ്റർ പ്രസിഡന്റ് പ്രഫ.ഇ.പി.ഇമ്പിച്ചിക്കോയ, വർക്കിങ് പ്രസിഡന്റ് കെ.വി.ഹസ്സു, സെക്രട്ടറി കെ മൻസൂർ, ഡോ. എ.കെ.അബ്ദുൽ റഹീം, വി. എം.ബഷീർ, പി.ആസിഫ്, കെ. കെ.ആലിക്കുട്ടി, സി.പി.മൻസൂർ, പി.കെ.ജാഫർ കെ.ഷിറാസ്, പി.മിഥുൻ ഷാ, സി.പി.അബുബക്കർ, പി.കെ.സി.അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.

Google search engine