ഫറോക്ക് താലൂക്ക് ആശുപത്രി ഓട്ടോറിക്ഷ സ്റ്റാന്റ് സ്ഥിരപ്പെടുത്തണം; എസ്.ടി.യു ഫറോക്ക് ചന്ത യൂണിറ്റ്

0
232
Farooq Taluk Hospital Autorickshaw Stand should be fixed; STU Farok Market Unit
Google search engine

ഗവ: താലൂക്ക് ആശുപത്രി ഓട്ടോ റിക്ഷ സ്റ്റാന്റ് സ്ഥിരപ്പെടുത്തണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു ഫറോക്ക് ചന്ത യൂണിറ്റ് ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. നിലവിൽ വീതി കുറഞ്ഞ ആശുപത്രിക്കു മുമ്പിലെ റോഡിൽ ഫറോക്ക് പൊലീസ് അനുവദിച്ച 33 ഓട്ടോ റിക്ഷകളാണ് സ്ഥിരമായി ആശുപത്രി ഓട്ടോ സ്റ്റാൻഡിൽ ഓടുന്നത്. ഇവിടെ ഒരു ഓട്ടം പോയി തിരികെ വരുമ്പോഴേക്കും ഓട്ടോ പാർക്കിംഗ് സ്ഥലം മറ്റു വാഹനങ്ങൾ കയ്യടക്കുകയാണ്. ഇത് മുതലെടുത്ത് മറ്റു സ്ഥലങ്ങളിൽ നിന്നും യാത്രക്കാരുമായി വരുന്ന ഓട്ടോറിക്ഷകൾ ആളുകളെ കയറ്റികൊണ്ടു പോകുന്നത് ഇവിടെത്തെ സ്റ്റാന്റിൽ ആശുപത്രി ആശ്രയിച്ച് ഓടുന്നവരെ ദുരിതത്തിലാക്കുന്നു. ആശുപത്രി വിപുലീകരണം പൂർത്തിയാവുന്നതോടെ ഇവിടെ പാർക്കിംങ്ങ് ദൗർലഭ്യം രൂക്ഷമാവാനിടയുണ്ട്.

നഗരസഭയുടെ നേതൃത്വത്തിൽ ഉടനെ ട്രാഫിക് റെഗുലേറ്ററി യോഗം വിളിച്ച് ചേർത്ത് ഇവിടെത്തെ ഓട്ടോ തൊഴിലാളികളുടെ ഉപജീവന മാർഗ്ഗമായ സ്റ്റാന്റിന് അംഗീകാരം നൽകണമെന്ന് ജനറൽ ബോഡി യോഗം നഗരസഭയോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ശിഹാബ് തയ്യിൽ അധ്യക്ഷനായി.എസ്. ടി. യു ബേപ്പൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദീഖ് വൈദ്യരങ്ങാടി ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ്. ടി.യു ഫറോക്ക് മുൻസിപ്പൽ പ്രസിഡന്റ് എൻ. പി. എ റസാക്ക്, റഫീഖ് കാപ്പാടൻ, കെ കൗഷീഖ്, കെ ആലിക്കുട്ടി, തയ്യിൽ ഷഹീം, കെ ബഷീർ . എം നസീർ സംസാരിച്ചു.

ശിഹാബുദ്ദീൻ തയ്യിൽ (പ്രസിഡന്റ് ) ബഷീർ, എൻ സജീവൻ, എം നസീർ (വൈ.പ്രസിഡന്റ്) റഫീഖ് കാപ്പാടൻ ( ജനറൽ സെക്രട്ടറി ) ടി.അബ്ദുൽ ഷഹീം,എം ഫൈസൽ, പി മിസ്ഹബ് ( ജോ.സെക്രട്ടറി ) കെ കൗഷിഖ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു

Google search engine