രാമനാട്ടുകര നഗരസഭയിൽ മാലിന്യനിർമാർജനത്തിന് ആറ് കോടിയുടെ പദ്ധതി

0
349
6 crore project for garbage disposal in Ramanatukara Municipal Corporation
Google search engine

നഗരസഭയിലെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നഗരസഭാതല ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ്ഡബ്ല്യുഎംപി) ന​ഗരസഭാ തല ഖരമാലിന്യ രൂപരേഖ (എസ്ഡബ്ല്യുഎം പ്ലാൻ) തയ്യാറാക്കുന്നതിനുള്ള പ്രഥമ കൺസൾട്ടേഷൻ യോഗം രാമനാട്ടുകര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്നു. രാമനാട്ടുകര ന്യൂസ്. യോ​ഗത്തിൽ ആറു കോടി രൂപയുടെ പദ്ധതികൾ ആവിഷ്ക്കരിച്ചു. നഗരസഭ ചെയർപേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ യമുന അധ്യക്ഷത വഹിച്ചു.

കെഎസ്ഡബ്ല്യുഎംപി ജില്ലാ ഓഫീസിലെ സോഷ്യൽ എക്സ്പേർട്ട് ജാനറ്റ് വിഷയാവതരണം നടത്തി. സോളിഡ് വേസ്റ്റ് മാനേജ്മെൻറ് എൻജിനീയർ ശ്രീജിത്ത് നഗരസഭയുടെ നിലവിലുള്ള ഖരമാലിന്യ സംസ്കരണ സംവിധാനത്തെ പരിചയപ്പെടുത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നദീറ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ, വിദ്യാഭ്യാസ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സഫ, നഗരസഭ സെക്രട്ടറി പി ശ്രീജിത്ത് സംസാരിച്ചു. ടിഎസ് സി മെമ്പർ ഷിന്റോ, പ്രേംലാൽ ​ഗ്രൂപ്പ് ചർച്ചയ്ക്ക് നേതൃത്വം നൽകി. ക്ളീൻ സിറ്റി മാനേജർ സജിൻ കുമാർ നന്ദി രേഖപ്പെടുത്തി.

Google search engine