ബേപ്പൂർ- യുഎഇ സെക്ടറിൽ യാത്രാ കപ്പൽ സർവീസ് പ്രവർത്തനം നടത്തും : മന്ത്രി അഹമ്മദ് ദേവർകോവിൽ

0
383
uae-beypore
Google search engine

ബേപ്പൂർ- യുഎഇ സെക്ടറിൽ യാത്രാ കപ്പൽ സർവീസ് എത്രയും വേഗം ആരംഭിക്കാൻ യോജിച്ച പ്രവർത്തനം നടത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു .

കേരള മാരിടൈം ബോർഡും മലബാർ ഡെവലപ്പ്മെന്റ് കൗൺസിലും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച യാത്രാ കപ്പൽ പദ്ധതി യോഗം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബേപ്പൂർ– ഗൾഫ് സെക്ടറിൽ ആദ്യം ചാർട്ടേഡ് യാത്രാ കപ്പൽ സർവീസും തുടർന്ന് സ്ഥിരം സർവീസും ആരംഭിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് ഊർജിത പ്രവർത്തനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി .

ഇക്കാര്യത്തിൽ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടെയുമാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു. മലബാർ ഡെവലപ്മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ: എം.കെ.അയ്യപ്പൻ മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

അമിത വിമാനയാത്രാ നിരക്ക് സാധാരണക്കാരെ ആശങ്കപ്പെടുത്തുന്നു ണ്ടെന്നും അതിനൊരു പരിഹാരം എന്ന നിലയിലാണ് കപ്പൽ സർവീസ് ശ്രമമെന്നും തുറമുഖ, ടൂറിസം മന്ത്രിമാരും കേരള മാരി ടൈം ബോർഡും പൂർണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കൗൺസിൽ പ്രസിഡന്റ് സി. ഇ. ചാക്കുണ്ണി പറഞ്ഞു.

Google search engine