സ്റ്റേഹ ബന്ധങ്ങൾ വിളക്കിച്ചേർക്കാൻ ബേപ്പൂർ കൂട്ടായ്മ രൂപീകരിച്ചു

0
409
beypore_koottayma
Google search engine

ബേപ്പൂർ: ബേപ്പൂരിൽ ജനിച്ച് വളർന്ന് പിന്നീട് മറ്റിടങ്ങളിൽ സ്ഥിര താമസമാക്കിയവർ ഒത്ത് കൂടി ‘ ബേപ്പൂർ കൂട്ടായ്മ ‘ രൂപീകരിച്ചു.
ജീവിത സാഹചര്യങ്ങൾ കൊണ്ട് ജന്മനാട് വിട്ട് പല ദിക്കുകളിലായി ജീവിതമുറപ്പിച്ചവർ ജൻമ നാടിന്റെ പേരിൽ ഒറ്റക്കെട്ടായി പഴയ സ്റ്റേഹ ബന്ധങ്ങൾ വിളക്കിച്ചേർക്കാൻ വേണ്ടി ഒത്തുചേർന്നത് ബേപ്പൂർക്കാർക്ക് നവ്യാനുഭവമായി.

സമൂഹ മാധ്യമങ്ങൾ വഴി ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും വിദ്യാഭ്യാസ പ്രോത്സാഹനങ്ങൾ, ചികിത്സ സഹായങ്ങൾ, മറ്റു സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾ തുടങ്ങിയ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.

പി.വി അബ്ദുൽ ലത്തീഫ് അധ്യക്ഷനായി. അക്ബർ, ടി.പി റസാഖ്, സിദ്ധീഖ് വൈദ്യരങ്ങാടി സംസാരിച്ചു.
ഭാരവാഹിയായി ലത്തീഫ് (പ്രിസിഡന്റ്) ടി.പി റസാഖ് എം മുജീബ്, എം.വി ഹസ്സൻ കോയ ( വൈസ് പ്രസിഡന്റുമാർ ) നിസാർ പുത്തലത്ത് (ജനറൽ സെക്രട്ടറി) സിദ്ധീഖ് വൈദ്യരങ്ങാടി, മജീദ് മുക്കിൽ, വി. ക സിദ്ധീഖ് ( ജോയിൻ സെക്രട്ടറിമാർ ) അസീസ് നല്ലളം ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു

Google search engine