​രാമനാട്ടുകര സുരഭിമാളിലെ രണ്ടു സ്ഥാപനങ്ങള്‍ക്കെതിരെ ആരോഗ്യ വകുപ്പിന്‍റെ നടപടി

0
1354
ramanattukara_surabhi_mall
Google search engine

രാമനാട്ടുകര : സുരഭിമാളിൽ പ്രവർത്തിക്കുന്ന സിനിമാ തിയേറ്ററുകളും ഹോട്ടലും രാമനാട്ടുകര നഗരസഭ ആരോഗ്യ വിഭാഗം പൂട്ടി സീൽ ചെയ്തു. മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തി എന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ വിധിയെത്തുടർന്നായിരുന്നു നടപടി.

സുരഭി സിനിമാസിലെ പേൾ, റെഡ്റൂബി എന്നീ തിയേറ്ററുകളും ടേസ്റ്റി എം. ഹോട്ടലുമാണ് നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ. സത്യൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. ശിവൻ എന്നിവരുടെ നേതൃത്വത്തിൽ പൂട്ടിയത്.

നഗരസഭ സെക്രട്ടറി കെ. ജസിതയുടെ ഉത്തരവിനെത്തുടർന്നായിരുന്നു നടപടി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിന്നീട് തുടർനടപടികൾ നഗരസഭ സെക്രട്ടറി നിർത്തി വെക്കുകയും പൂട്ടിയവ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുകയും ചെയ്തു.

Google search engine