രാമനാട്ടുകര മുനിസിപ്പൽ യു.ഡി.എഫ്. കമ്മിറ്റി വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി

0
210
udf-ramanattukara.
Google search engine

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാമനാട്ടുകര മുനിസിപ്പൽ യു.ഡി.എഫ്. കമ്മിറ്റി വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി. കെട്ടിട നിർമാണ അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് വർധന പിൻവലിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ തടഞ്ഞു വെച്ച വേതനം അനുവദിക്കുക, നഗരസഭയിലെ മുൻ എൽ.ഡി.എഫ്. ഭരണസമിതിയുടെ സ്വജനപക്ഷപാതവും അഴിമതിയും അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ജില്ലാ യു.ഡി.എഫ്. കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യു.ഡി.എഫ്. ചെയർമാൻ കെ.സി. രാജൻ അധ്യഷത വഹിച്ചു. നഗരസഭാ അധ്യക്ഷ ബുഷ്റ റഫീഖ്, വൈസ് ചെയർമാൻ കെ. സുരേഷ്, കെ.പി.സി.സി. അംഗം ആദം മുൽസി, കല്ലട മുഹമ്മദലി, എൻ.സി. ഹംസക്കോയ, ടി.പി. ശശിധരൻ, പി.കെ. അസീസ് തുടങ്ങിയവർ സംസാരിച്ചു.

Google search engine