എസ്‌എസ്‌എൽസി ഫലം ; മികച്ച പ്രകടനം കാഴ്ച വെച്ച് നഗരസഭാ പരിധിയിലെ സ്കൂളുകൾ

0
267
seva-mandir-post-basic-school-ramanattukara
Google search engine

രാമനാട്ടുകര :എസ്‌എസ്‌എൽസി ഫലം പുറത്ത് വന്നപ്പോൾ നഗരസഭാ പരിധിയിലെ സ്കൂളുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 313 വിദ്യാർത്ഥികളും വിജയിച്ചു നൂറുശതമാനം നേട്ടം കൈവരിച്ചപ്പോൾ 54 പേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്. 83 കുട്ടികൾ പരീക്ഷക്കിരുന്ന കരിങ്കല്ലായ് വെനേറിനി ഹയർസെക്കൻഡറി സ്കൂൾ നൂറുശതമാനം വിജയമ നേടി, 27 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 461 കുട്ടികൾ പരീക്ഷക്കിരുന്ന സേവാമന്ദിരം പോസ്റ്റ് ബേസിക്ക് ഹയർസെക്കൻഡറി സ്കൂളിലെ വിജയശതമാനം 99.57 ആണ്. പരീക്ഷയെഴുതിയ 461 കുട്ടികളിൽ 459 പേരാണ് തുടർ വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്, 63 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.

അസുഖം മൂലം പരീക്ഷയെഴുതി പൂർത്തിയാക്കാനാവാതെ ജീവിതത്തിൽനിന്ന്‌ അകാലത്തിൽ പൊലിഞ്ഞ ഹനാൻ അൽ അഹമ്മദ് ഒഴികെ പരീക്ഷക്കിരുന്ന മുഴുവൻ വിദ്യാർത്ഥികളും വിജയിച്ച ഫാറൂഖ് ഹയർ സെക്കൻഡറി സ്‌കൂളിൽ 482 കുട്ടികളിൽ 63 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു
പരുത്തിപ്പാറ ചൂരക്കാട് ഇളയേടത്ത് മുഹമ്മദ് അലിയുടെ മകനാണ് ഹനാൻ അൽ അഹമ്മദ്. കോളേജ് ഹയർ സെക്കൻഡറി സ്കൂളിലെ മിടുക്കനായ വിദ്യാർഥിയായിരുന്നു. ആദ്യംനടന്ന ഐ.ടി. പ്രാക്ടിക്കൽ പരീക്ഷയും അറബി, ഇംഗ്ലീഷ് പരീക്ഷകളും മാത്രമേ ഹനാന് എഴുതാനായുള്ളൂ. തന്നെ പിടികൂടിയ അർബുദം വകവെക്കാതെ വേദനയിൽ അവനെഴുതിയ പരീക്ഷകളിലെല്ലാം ജയിക്കുകയും ചെയ്തു. പിന്നീടുള്ള പരീക്ഷകളൊന്നും എഴുതാൻ വിധി അനുവദിച്ചുമില്ല.

Google search engine